‘ആന്റണി സർ ആവിശ്യപ്പെട്ടാൽ, രാജേട്ടൻറെ സത്യപ്രതിജ്ഞാ ചടങ്ങ് കാണാനുള്ള പാസ്സ് ഞങ്ങൾ എടുത്ത് കൊടുക്കാം’- ആന്റണിക്ക് കുമ്മനത്തിന്റെ മറുപടി

Webdunia
വ്യാഴം, 19 മെയ് 2016 (18:04 IST)
എ കെ ആന്റണിക്ക് മറുപടിയുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആന്റണി സർ ആവിശ്യപ്പെട്ടാൽ, രാജേട്ടൻറെ സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കുന്നതിനായി സന്ദർശന ഗാലറിയിലേക്കുള്ള പാസ്സ് ഞങ്ങൾ എടുത്ത് കൊടുക്കുമെന്ന് കുമ്മനം രാജശേഖരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 
 
ബി ജെ പി നിയമസഭയില്‍ എത്തണമെങ്കില്‍ പാസ്സ് വാങ്ങി സന്ദര്‍ശക ഗാലറിയില്‍ കയറേണ്ടിവരുമെന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എ കെ ആന്റണി പറഞ്ഞിരുന്നു. ഇതിന് മറുപടിയെന്നോണമാണ് കുമ്മനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article