ഹാദിയയെ നവംബര്‍ 27ന് ഹാജരാക്കണം; സമൂഹത്തിന്റെ വികാരമനുസരിച്ച് കോടതിക്ക് തീരുമാനമെടുക്കാന്‍ കഴിയില്ല: സുപ്രീംകോടതി

Webdunia
തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (14:00 IST)
ഹാദിയയെ നേരിട്ട് ഹാജരാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം. നവംബര്‍ 27ന് മൂന്ന് മണിക്ക് മുമ്പായി ഹാജരാക്കണമെന്നാണ് കോടതി ഹാദിയയുടെ അച്ഛന്‍ അശോകനോട് കോടതി നിര്‍ദേശിച്ചത്. അടഞ്ഞ കോടതിയില്‍ വാദം കേള്‍ക്കണമെന്ന അശോകന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല. തുറന്ന കോടതിയില്‍തന്നെ വാദം കേള്‍ക്കുമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.
 
ഹാദിയക്ക് നല്‍കിവരുന്ന സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ തുടരണം. സമൂഹത്തിന്റെ വികാരത്തിനനുസരിച്ചുള്ള തീരുമാനങ്ങളെടുക്കാന്‍ കോടതിക്ക് കഴിയില്ല. കുറ്റവാളിയെ വിവാഹം കഴിച്ചാല്‍ പോലും നിയമപരമായി തടയാന്‍ കോടതിക്ക് സാധിക്കില്ല. ഹാദിയയുടെ നിലപാട് അറിഞ്ഞ ശേഷം പിതാവിന്റെയും എന്‍ഐഎയുടെയും ഭാഗം കേള്‍ക്കും. ഇതിന് ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കുമെന്നും കോടതി വ്യക്തമാക്കി.
 
ഹാദിയയുടെ വിവാഹം റദ്ദ് ചെയ്ത ഹൈക്കോടതി വിധിക്കെതിരായി ഭർത്താവ്​ ഷെഫിൻ ജഹാൻ നൽകിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഈ നിര്‍ദേശം. അതേസമയം ഷെഫിനെതിരായുള്ള അന്വേഷണത്തിന്‍റ ആദ്യ റിപ്പോർട്ട് എന്‍.ഐ.എ കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article