സോഷ്യൽ മീഡിയ ശക്തമായ പങ്കാളിത്തം വഹിച്ച തെരഞ്ഞെടുപ്പാണിത്, അത് കൊണ്ട് തന്നെ വലതുപക്ഷ സര്‍ക്കാറിന്റെ ഒരു നുണയും ഒരു ദുഷ്പ്രചാരണവും ഇവിടെ വിജയം വരിച്ചില്ല: പിണറായി വിജയന്‍

Webdunia
വെള്ളി, 20 മെയ് 2016 (10:41 IST)
യു ഡി എഫ് സര്‍ക്കാറിന്റെ അഴിമതി ഭരണത്തെ തെളിവുകള്‍ സഹിതം നിരത്തി തുറന്നുകാട്ടാനും മതനിരപേക്ഷതയ്‌ക്കെതിരായ വെല്ലുവിളിയെ എതിരിടാനും സാമൂഹിക മാധ്യമങ്ങളില്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ് ഉണ്ടായതെന്ന് പിണറായി വിജയന്‍. സോഷ്യല്‍ മീഡിയയ്ക്ക് ശക്തമായ പങ്കാളിത്തം വഹിക്കാന്‍ സാധിച്ച തെരഞ്ഞെടുപ്പാണ് ഇത്തവണ നടന്നതെന്നും പിണറായി പറഞ്ഞു‍. പലകാര്യങ്ങളും മറച്ചുവെക്കാനും വഴി തിരിച്ചുവിടാനും വലതുപക്ഷ മാധ്യമങ്ങള്‍ മത്സരിച്ചു. എന്നാല്‍ ഓരോ വിഷയത്തിന്റെയും വസ്തുതകള്‍ തെളിവ് സഹിതം നിരത്തി മറുവാദം ഉന്നയിക്കാന്‍ ആരോഗ്യകരമായ ഇടപെടല്‍ സാമൂഹിക മാധ്യമങ്ങളില്‍ നിന്നും ഉണ്ടായതെന്നും അതിനാല്‍ തന്നെ ഒരു നുണയും ദുഷ്പ്രചരാണവും വിജയിച്ചില്ലെന്നും പിണറായി തന്റെ ഫേസ്‌ബുക്ക് പേജിലൂടെ വ്യക്തമാക്കി.
 
പിണറായിയുടെ ഫേസ്‌ബുക്കിന്റെ പൂര്‍ണ്ണരൂപം:
 
Compliments to all social media volunteers and supporters of LDF and please continue to do so in future also. ഇടതു പക്ഷ ജനാധിപാത്യ മുന്നണിയുടെ ഈ വിജയ വേളയിൽ സാമൂഹ്യ മാധ്യമങ്ങളിൽ മുന്നണിക്ക്‌ വേണ്ടി സജീവമായി ഇടപെട്ട മുഴുവനാളുകളെയും അഭിവാദ്യം ചെയ്യുന്നു.
സോഷ്യൽ മീഡിയ ശക്തമായ പങ്കാളിത്തം വഹിച്ച തെരഞ്ഞെടുപ്പാണിത്. പലതും മറച്ചു വെക്കാനും വഴി തിരിച്ചു വിടാനും വലതു പക്ഷ മാധ്യമങ്ങൾ മത്സരിച്ചപ്പോൾ, ഓരോ വിഷയത്തിന്റെയും വസ്തുതകൾ തെളിവ് സഹിതം നിരത്തി മറുവാദം ഉന്നയിക്കാൻ ആരോഗ്യകരമായ ഇടപെടലാണ് സാമൂഹിക മാധ്യമങ്ങളിൽ ഉണ്ടായത്. അത് കൊണ്ട് തന്നെ ഒരു നുണയും ഒരു ദുഷ്പ്രചാരണവും വിജയം വരിച്ചില്ല.
യു ഡി എഫ് അഴിമതി ഭരണത്തെ തെളിവുകൾ നിരത്തി തുറന്നുകാട്ടാനും മതനിരപേക്ഷതയ്ക്കെതിരായ വെല്ലുവിളിയെ എതിരിടാനും സാമൂഹിക മാധ്യമങ്ങളിൽ ജാഗ്രതയോടെയുള്ള പ്രവർത്തനമാണ് ഉണ്ടായത്. 
സി പി ഐ എം പ്രവര്ത്തകരും അനുഭാവികളും ഇടതുപക്ഷത്തെ സ്നേഹിക്കുന്ന എല്ലാവരും സ്വമേധയാ മുന്നോട്ടു വന്നു നേരിന് വേണ്ടി അണിചേരുന്ന അനുഭവമാണ് ഉണ്ടായത്.
ലോകത്തിന്റെ നാനാ ഭാഗത്തുമുള്ള മലയാളികൾ ഇതിൽ പങ്കു ചേർന്നു. ഓരോ വിഷയം ഉയര്ന്നു വരുമ്പോഴും അതിന്റെ രാഷ്ട്രീയവും ശരിയും ഉയർത്തിപ്പിടിച്ച്‌ ഇടപെടാനും കള്ള നാണയങ്ങളെ തുറന്നു കാട്ടാനും കഴിഞ്ഞു. ഇതര മുന്നണികൾ വാടകയ്ക്കെടുത്തും കരാർ നല്കിയും ഇത്തരം പ്രവര്ത്തനം സംഘടിച്ചപ്പോൾ ഇടതു പക്ഷത്തിനു വേണ്ടി സ്വയം മുന്നോട്ടു വന്ന സഖാക്കളാണ് പടപൊരുതിയത് എന്നത് അഭിമാനകരമാണ്.
ഈ മുന്നേറ്റവും മുന്കയ്യും തെരഞ്ഞെടുപ്പു ഫലം വന്നതോടെ അവസാനിക്കേണ്ടതല്ല. ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ ഗവർമെന്റ് ഏതാനും ദിവസങ്ങൾക്കകം അധികാരമേല്ക്കും. പുതിയ കേരളത്തിനായുള്ള. മതനിരപേക്ഷത പുലരുന്ന, അഴിമതി മുക്തമായ, വികസിത കേരളത്തിനായുള്ള പ്രവർത്തനങ്ങളിൽ ക്രിയാത്മകമായ പങ്കാളിത്തം വഹിക്കാനും അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കു വെക്കാനും, സാമൂഹിക മാധ്യമങ്ങളിലൂടെ തുടര്ന്നും ഇടപെടൽ ഉണ്ടാകണം എന്ന് അഭ്യർഥിക്കാനുള്ള അവസരമായി കൂടി ഇതിനെ കാണുന്നു. നമുക്ക് കൂട്ടായി മുന്നേറാം-നാടിന്റെ പുരോഗതിയിലേക്ക്.

                                                       
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article