വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

Webdunia
വെള്ളി, 18 ഓഗസ്റ്റ് 2017 (17:48 IST)
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ് ചെയ്തു. പെയിന്റിങ് തൊഴിലാളിയായ ചെമ്പൂര് നെല്ലിവിളാകം വീട്ടിൽ വിശാഖ് എന്ന ഇരുപതുകാരനാണ് പോലീസ് വലയിലായത്.
 
അയൽവാസിയായ ഒന്നാം വർഷ ഡിഗ്രി വിദ്യാര്‍ഥിനിയെയാണ് പ്രതി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗര്ഭിണിയാക്കിയത്. വയറുവേദനയെ തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന വിവരം അറിഞ്ഞതും പീഡന വിവരം പുറത്തായതും.
 
തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതിപ്പെടുകയും ആര്യങ്കോട് പോലീസ് പ്രതിയെ അറസ്റ് ചെയ്യുകയും ചെയ്തു. വെള്ളറട സി.ഐ അജിത് കുമാറിന്റെ നിർദ്ദേശ പ്രകാരമാണ് പെയിന്റിംഗ് തൊഴിലാളിയായ വിശാഖിനെ അറസ്റ് ചെയ്തത്. 
Next Article