വിവാഹ വാഗ്ദാനം നല്‍കി ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് കോടതി 7 വര്‍ഷം കഠിന തടവും അര ലക്ഷം രൂപ പിഴയും വിധിച്ചു. പാങ്ങോട് മൈലമൂട് വാഴോട്ടുകാല കുന്നുംപുറത്തു വീട്ടില്‍ കൊച്ചുമോന്‍ എന്ന ഷിബു (31) വിനാണു ശിക്ഷ ലഭിച്ചത്.
2007 ലാണു പ്രതിക്കെതിരെ പാലോട് പൊലീസ് കേസെടുത്തത്. സ്വകാര്യ ബസിലെ ക്ലീനറായ പ്രതി ജോലി ചെയ്യുന്നതിനിടയിലാണു പെണ്‍കുട്ടിയുമായി പരിചയത്തിലാവുകയും വിവാഹ വാഗ്ദാനം നല്‍കി കുട്ടിയെ പീഡിപ്പിക്കുകയും ചെയ്തത്.
തിരുവനന്തപുരം അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍റ് സെഷന്‍സ് ജഡ്ജി ജോബിന്‍ സെബാസ്റ്റ്യനാണു ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കോവളം സി.സുരേഷ് കുമാറും അഡ്വ.രോഹിത് ബോബനും ഹാജരായി.