പാറശ്ശാലയ്ക്കും നെയ്യാറ്റിൻകരയ്ക്കും ഉദിയൻകുളങ്ങരയ്ക്കും പിന്നാലെ അമരവിളയിലും മോഷണം. മോഷണ പരമ്പരയിലെ പ്രതികള്‍ക്കായി പൊലീസ് വലവിരിച്ച് കാത്തിരിക്കുമ്പോഴാണ് സമാനരീതിയില്‍ വീണ്ടും മോഷണം നടന്നിരിക്കുന്നത്. തിങ്കളാഴ്ച രാത്രിയാണ് ദേശീയപാതയിൽ അമരവിളയിലെ പത്ത് കടകളിലും ഒരു വീട്ടിലും മോഷണം നടന്നത്.
അമരവിള താന്നിമൂട്ടിലെ എസ്എസ് ബേക്കറി, സ്റ്റൈലക്സ് സ്റ്റുഡിയോ, ഗ്രീഷ്മാ ടെക്സ്റ്റൈൽസ്, സമ്പത്ത് ഫിനാൻസ്, ചൂരൽ പ്ലാസ, ഗോകുൽ ഇലക്ട്രിക്കൽസ്, ഷിഹാസ് ഫ്ലവേഴ്സ്, ആർസിഎം സ്റ്റോർസ് എന്നിവിടങ്ങളിലും മദീന മന്‍സിലിലുമാണ് മോഷണ ശ്രമം ഉണ്ടായത്. രാവിലെ മൂന്നു മണിയോടെ നോമ്പ് തുറക്കാൻ മദീന മൻസിലിലെ വീട്ടുകാർ ഉണർന്നപ്പോൾ കതക് തകർക്കുന്ന ശബ്ദം കേട്ടു.
ലൈറ്റ് ഇട്ടപ്പോൾ കള്ളൻ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ബേക്കറിയിലെ സിസിടിവി ക്യാമറയില്‍ കള്ളന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. പാറശ്ശാല , നെയ്യാറ്റിൻകര, ഉദിയൻ കുളങ്ങര എന്നിവിടങ്ങളിൽ മോഷണം നടന്നിരിക്കുന്നത്. ആ സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് അമരവിളയിലെ മോഷണം നടന്നത്.