രാജ്യത്തെക്കുറിച്ച് ചിന്തയുള്ള ഏക വിദ്യാര്‍ഥി സംഘടന എബിവിപിയാണെന്ന് കേന്ദ്രമന്ത്രി

Webdunia
ശനി, 19 ഓഗസ്റ്റ് 2017 (11:27 IST)
എബിവിപിയൊഴികെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധിക്കുന്നത് വാര്‍ത്തകളില്‍ ഇടംനേടാനാണെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കര്‍. ഇത്തരത്തിലുള്ള സംഘടനാ പ്രവര്‍ത്തകര്‍ സര്‍ക്കാറുമായി ചര്‍ച്ചയ്ക്ക് ഒരിക്കലും തയ്യാറാവാറില്ലെന്നും അദ്ദേഹം പറഞ്ഞു. 
 
‘രാജ്യത്തെക്കുറിച്ച് ആദ്യം ചിന്തിക്കുന്ന എക വിദ്യാര്‍ഥി സംഘടന എബിവിപി മാത്രമാണ്. അതാണ് മറ്റു വിദ്യാര്‍ഥി സംഘടനകളില്‍ നിന്നും എബിവിപിയെ വ്യത്യസ്തരാക്കുന്നത്.’ എബിവിപിയുടെ മാസിക ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
‘ദില്‍ ഹോ യാ ഗുവാഹതി, അപ്‌ന ദേശ് അപ്‌നി മതി, അലഗ് ഭാഷ അലഗ് വേഷ് തുടങ്ങിയ മുദ്രാവാക്യങ്ങളാണ് എബിവിപി ഉയര്‍ത്തുന്നത്. എന്നാല്‍ മറ്റുചില സംഘടനകളുടെ മുദ്രാവാക്യം ‘ഭാരത് തേരെ തുഡ്കി ഹണി, ഇന്‍ഷാ അള്ളാ’ എന്നിവയാണ്.’ ഇതാണ് ദേശസ്‌നേഹികളും ദേശവിരുദ്ധരും തമ്മിലുള്ള വ്യത്യാസമെന്നും അദ്ദേഹം പറഞ്ഞു.
Next Article