ദീര്‍ഘദൂര ബസുകള്‍ കെഎസ്ആര്‍ടിസിക്ക് മാത്രമായി നിജപ്പെടുത്തി ഇറക്കിയ ഉത്തരവിലെ അപാകമാണ് സ്വകാര്യബസുടമകള്‍ മുതലെടുത്തത്. രാഷ്ട്രീയസമര്‍ദത്തിന് വഴങ്ങാതെ സ്വകാര്യബസുകളുടെ നിയമവിരുദ്ധ പെര്‍മിറ്റുകള്‍ക്കെതിരേ ശക്തമായ കൈകൊണ്ടതാണ് രാജമാണിക്യത്തിന്റെ മാറ്റത്തിനിടയാക്കിയതെന്നാണ് പുറത്തുവരുന്ന വിവരം.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് പറ്റിയ പിഴവായിരുന്നു കെഎസ്ആര്‍ടിസി ഏറ്റെടുത്ത 241 ദീര്‍ഘദൂര റൂട്ടുകളില്‍ ദൂരപരിധിയില്ലാതെ സ്വകാര്യബസുകള്‍ക്ക് ലിമിറ്റഡ് സ്റ്റോപ്പ്-ഓര്‍ഡിനറി പെര്‍മിറ്റ് നല്‍കിയത്. ഈ പിഴവ് പരിഹരിച്ച് കെ.എസ്.ആര്‍.ടി.സി.യെ സംരക്ഷിക്കുമെന്ന് അവകാശപ്പെടുമ്പോഴും ദീര്‍ഘദൂര പാതകളിലെ സ്വകാര്യബസുകളെ ഒഴിവാക്കാന്‍ ഇടതുസര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.