വാടാനപ്പള്ളിയില്‍ പൊലീസ് മര്‍ദ്ദനത്തിന് പിന്നാലെ ജീവനൊടുക്കിയ ദളിത് യുവാവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ചിത്രകാരന് നിപിന് നാരായണന്. നിപിന് തന്റെ എഴുത്തിന്റെ രൂപത്തില്‍ ഫേസ്ബുക്കിലൂടെയാണ് പ്രതികരണം അറിയിച്ചത്. ‘അവർ നമ്മുടെ മുറ്റത്തേക്കു നോട്ടമിട്ടിരിപ്പാണ്‘ എന്ന് പറഞ്ഞുകൊണ്ടാണ് നിപിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.