സോഷ്യല്‍ മീഡിയയിലൂടെ മുഖ്യമന്ത്രി പിണറായി വിജയനേയും മുന്‍ വ്യവസായ മന്ത്രി ഇ.പി.ജയരജനേയും അധിക്ഷേപിച്ച കേസില്‍ പൊലീസുകാരനു സസ്പെന്‍ഷന്‍. മുളന്തുരുത്തി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ബിജുമോനാണു സസ്പെന്‍ഷന്‍ ലഭിച്ചത്.
മുന്‍ മന്ത്രിയായ ഇ.പി.ജയരാജന്‍റെ ബന്ധുവിനെ കേരള ഇന്‍ഡസ്ട്രിയല്‍ എന്‍റര്‍പ്രൈസസ് മാനേജിംഗ് ഡയറക്ടറായി നിയമിച്ചതുമായി ബന്ധപ്പെട്ടായിരുന്നു മുഖ്യമന്ത്രിയേയും മുന്‍ മന്ത്രിയേയും പൊലീസുകാരന്‍ കളിയാക്കിയത്.
പൊലീസുകാര്‍ മാത്രം അംഗങ്ങളായുള്ള അഴിമതി രഹിത പൊലീസ് എന്ന വാട്ട്‍സ് ആപ്പ് കൂട്ടായ്മയിലായിരുന്നു ബിജുമോന്‍ അധിക്ഷേപിച്ച രീതിയിലുള്ള പോസ്റ്റ് ഇട്ടത്. റൂറല്‍ എസ്.പി.എ.വി.ജോര്‍ജ്ജാണു ബിജുമോനെ സസ്പെന്‍ഡ് ചെയ്തത്.