മുകേഷിന്റെ ഡ്രൈവറായിരുന്ന കാലം മുതല്‍ പള്‍സര്‍ സുനിയെ അറിയാം: അപ്പുണ്ണി

Webdunia
ചൊവ്വ, 1 ഓഗസ്റ്റ് 2017 (08:16 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ മുന്‍പരിചയമുണ്ടെന്ന് ദിലീപിന്റെ മാനേജരും ഡ്രൈവറുമായ അപ്പുണ്ണി മൊഴി നല്‍കി. സുനി നടന്‍ മുകേഷിന്റെ ഡ്രൈവറായിരുന്ന കാലം മുതല്‍ പരിചയമുണ്ടെന്നും അപ്പുണ്ണിയുടെ മൊഴിയില്‍ പറയുന്നു. 
 
അതേസമയം, പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ അടുത്ത ബന്ധമുണ്ടോയെന്ന കാര്യം തനിക്ക് അറിയില്ല. ഇവര്‍ കൂടിക്കാഴ്ച നടത്തിയതായി അറിയില്ലെന്നും അപ്പുണ്ണി അന്വേഷണസംഘത്തിന് മുമ്പാകെ മൊഴി നല്‍കി. ദിലീപ് അറസ്റ്റിലായ ജൂലൈ പത്തു മുതൽ ഒളിവിലായിരുന്ന അപ്പുണ്ണി തിങ്കളാഴ്ചയാണ് അന്വേഷണസംഘത്തിനു മുന്നിൽ ഹാജരായത്. 
 
ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നായിരുന്നു കീഴടങ്ങല്‍. ആറുമണിക്കൂർ ചോദ്യം ചെയ്തതിനു ശേഷം വിട്ടയച്ച അപ്പുണ്ണിയുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപിനും തനിക്കും നേരിട്ടു ബന്ധമില്ലെന്ന നിലപാടായിരുന്നു അപ്പുണ്ണി സ്വീകരിച്ചത്. രണ്ടു ദിവസത്തിനു ശേഷം അപ്പുണ്ണിയോട് വീണ്ടും ഹാജരാവാൻ പൊലീസ് നിർദേശിച്ചിട്ടുണ്ട്.
Next Article