പച്ച പുതച്ച് മലപ്പുറം; വൻ ഭൂരിപക്ഷത്തോടെ പി കെ കുഞ്ഞാലിക്കുട്ടി പാർലമെന്റിലേക്ക്, ബിജെപിയ്ക്ക് കനത്ത തിരിച്ചടി

Webdunia
തിങ്കള്‍, 17 ഏപ്രില്‍ 2017 (12:11 IST)
മലപ്പുറം ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ അവസാനിച്ചു. വോട്ടെണ്ണൽ അവസാനിച്ചപ്പോ‌ൾ യു ഡി എഫ് സ്ഥാനാർത്ഥി പി കെ കുഞ്ഞാലിക്കുട്ടിയ്ക്ക് വമ്പൻ ജയം. 1, 71,038 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കുഞ്ഞാലിക്കുട്ടി വിജയം കൈവരിച്ചത്. ഇത്രയും ഭൂരിപക്ഷത്തോടെ ജയിക്കുക എന്നത് റെക്കോർഡ് നേട്ടമാണെന്ന് കുഞാലിക്കുട്ടി പ്രതികരിച്ചു. 
 
എൽഡിഎഫ് സ്ഥാനാർത്തി എം ബി ഫൈസൽ 3,44,287 വോട്ടിന് രണ്ടാം സ്ഥാനത്തും ബിജെപിയുടെ ശ്രീപ്രകാശ് 65,662 വോട്ട് നേടി മൂന്നാം സ്ഥാനത്തും എത്തിയപ്പോൾ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച കുഞ്ഞാലിക്കുട്ടിയ്ക്ക് 5,15,322 വോട്ട് ലഭിച്ചു. മലപ്പുറത്തെ 7 മണ്ഡലങ്ങളിലും ജയം യു ഡി എഫിന് തന്നെ. വോട്ടുകള്‍ എണ്ണിത്തുടങ്ങിയത് മുതല്‍ ലീഡ് ഉയര്‍ത്തി തുടങ്ങിയ കുഞ്ഞാലിക്കുട്ടി വോട്ടെണ്ണല്‍ നടക്കുന്ന എല്ലാ മണ്ഡലങ്ങളിലും വ്യക്തമായ ആധിപത്യം പുലര്‍ത്തി. 
 
എല്‍ഡിഎഫിന് ആധിപത്യമുളള സ്ഥലങ്ങളില്‍ പോലും മോശമല്ലാത്ത വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചതെന്നും ഇതില്‍ സന്തോഷമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം ബിജെപിക്കാകട്ടെ കനത്ത തിരിച്ചടിയാണ് ലഭിച്ചതും. കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കുറവാണ് ബിജെപിയ്ക്ക് ലഭിച്ചത്.  
Next Article