പരാജയത്തിന് കാരണം സര്‍ക്കാരിനെതിരെ ഉണ്ടായ അഴിമതി ആരോപണങ്ങള്‍: വിഡി സതീശന്‍

Webdunia
വ്യാഴം, 19 മെയ് 2016 (14:15 IST)
ഉമ്മന്‍‌ചാണ്ടി സര്‍ക്കാരിനെതിരെ ഉണ്ടായ അഴിമതി ആരോപണങ്ങളാണ് മുന്നണിക്കുണ്ടായ കനത്ത തോല്‍‌വിക്ക് കാരണമെന്ന് വി ഡി സതീശന്‍. തോല്‍‌വിയുടെ കാരണം പാര്‍ട്ടിയും മുന്നണിയും പരിശോധിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.
 
പരാജയത്തിന്റെ ഉത്തരവാദിത്വം ഘടകക്ഷികള്‍ക്കും ഉണ്ട്. ബാബുവിന്റെ പരാജയവും മാണിയുടെ വിജയവും പാര്‍ട്ടി വിലയിരുത്തട്ടേ എന്നും വി ഡി സതീശന്‍ പറഞ്ഞു.
 
അതേസമയം, തീപാറുന്ന പോരാട്ടം നടന്ന വടക്കാഞ്ചേരി മണ്ഡലത്തില്‍ യു ഡി എഫിന്റെ അനിലക്കര 75 വോട്ടുകള്‍ക്ക് മുന്നില്‍. എല്‍ ഡി എഫിന്റെ മേരി തോമസാണ് രണ്ടാം സ്ഥാനത്തുള്ളത്. സാങ്കേതിക തകരാര്‍ കാരണം ഒരു വോട്ടിങ്ങ് യന്ത്രം തുറക്കാനായിട്ടില്ല.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article