അഴിമതിക്കും അഹങ്കാര രാഷ്‌ട്രീയത്തിനും ഏറ്റ തിരിച്ചടിയാണ് പൂഞ്ഞാറിലെ വിജയമെന്ന് പി സി ജോര്‍ജ്

Webdunia
വ്യാഴം, 19 മെയ് 2016 (14:14 IST)
അഴിമതിക്കും അഹങ്കാര രാഷ്‌ട്രീയത്തിനും ഏറ്റ തിരിച്ചടിയാണ് പൂഞ്ഞാറിലെ വിജയമെന്ന് പി സി ജോര്‍ജ്. ഒരു ശരാശരി മലയാളിയുടെ മനസ്സാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പുഫലം പുറത്തു വന്നതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
സംസ്ഥാനത്ത് ഇടതുപക്ഷം നേടിയ വന്‍ വിജയത്തെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ വി എസ് ഇല്ലെങ്കില്‍ ഒരു വ്യക്തമായ ലീഡും ഉണ്ടാകില്ലെന്നായിരുന്നു പി സി ജോര്‍ജിന്റെ പ്രതികരണം. മണ്ഡലത്തിലെ മുഴുവന്‍ ആളുകളുടെയും പിന്തുണ തനിക്കുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
 
ആദ്യഘട്ടത്തില്‍ തനിക്ക് പിന്തുണ പ്രഖ്യാപിച്ചത് എസ് ഡി പി ഐയും കാന്തപുരവും മാത്രമായിരുന്നു. എന്നാല്‍, മണ്ഡലത്തിലെ ക്രൈസ്തവ സമൂഹവും വൈദികരും സിസ്റ്റേഴ്സും തനിക്കു വേണ്ടി വര്‍ക്ക് ചെയ്തതായും പി സി ജോര്‍ജ് പറഞ്ഞു.
 
Next Article