നഴ്സുമാര്‍ സമരം നിർത്തിയാല്‍ ചർച്ചക്ക് തയ്യാര്‍; യുഎന്‍എ ഭാരവാഹികളോട് മുഖ്യമന്ത്രിയുടെ ഓഫീസ്

Webdunia
ശനി, 15 ജൂലൈ 2017 (12:14 IST)
നഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കാൻ സംസ്ഥാന സർക്കാർ ഇടപെടുന്നു. ഈ മാസം 17ന് പ്രഖ്യാപിച്ചിരിക്കുന്ന നഴ്‌സുമാരുടെ അനിശ്ചിതകാല സമരം നീട്ടിവെക്കുകയാണെങ്കില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികളെ അറിയിച്ചു.

എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശത്തിന് യുഎന്‍എ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ന് നടക്കുന്ന യുഎന്‍എ യോഗത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശവും ചര്‍ച്ചയാകും. സമരത്തിന്റെ രീതി മാറ്റുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങൾ യോഗം ചർച്ച ചെയ്യുമെന്നാണ് വിവരം. അതേസമയം, നഴ്‌സുമാരുടെ സമരത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രികളില്‍ നിന്നും രോഗികളെ പറഞ്ഞുവിടുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

ഡെങ്കിപ്പനി ബാധിച്ചവര്‍ ഉള്‍പ്പെടെയുള്ളവരെയാണ് ആശുപത്രികളില്‍ നിന്നും ഒഴിവാക്കുന്നത്. മെഡിക്കല്‍ കോളേജില്‍ ഇവരെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഡിഎംഒ നിര്‍ദേശം നല്‍കി.
Next Article