കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ അറസ്റ്റ് സിനിമാ ലോകം തന്നെ ഞെട്ടിയിരിക്കുകയാണ്. ക്രിമിനല്‍വത്ക്കരണവും മാഫിയാവത്ക്കരണവും മലയാള സിനിമയെ എത്രത്തോളം കീഴടക്കിയിരിക്കുന്നു എന്നതിനുള്ള വലിയ ഉദാഹരണമാണ് നടിക്ക് നേരെ നടന്ന ക്രൂരമായ ആക്രമണം.
ദിലീപ് അറസ്റ്റിലായത് കൂടാതെ ചില വന്‍സ്രാവുകള്‍ കൂടി സംഭവത്തിന് പിന്നിലുണ്ടെന്ന് പൊലീസിന് സംശയമുണ്ട്. കേസുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതല്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നാണ് അറിയുന്നത്. കസ്റ്റഡി കാലാവധി തീര്‍ന്ന പള്‍സര്‍ സുനിയെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ സുനി മാധ്യമങ്ങളോട് പറഞ്ഞതും കൂടുതല്‍ പേര്‍ കുടുങ്ങാനുണ്ട് എന്ന് തന്നെയാണ്.
അതിനാല്‍ പൊലീസ് ഇപ്പോള്‍ ദിലീപുമായും ആക്രമിക്കപ്പെട്ട നടിയുമായും അടുത്ത ബന്ധമുള്ളവരെയാണ് പൊലീസ് നോട്ടമിട്ടിരിക്കുന്നത്. ഇവരുടെ ലിസ്റ്റ് പൊലീസ് തയ്യാറാക്കുന്നുണ്ട്. ഈ ലിസ്റ്റ് പ്രകാരം സിനിമാ താരങ്ങളുടെ അടക്കം മൊഴിയെടുക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. ദിലീപിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കുകയാണ്. ഇതിന് മുന്‍പ് താരങ്ങളെ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ ശ്രമം.