ദിലീപുമായി സൗഹൃദമുണ്ട്, സാമ്പത്തിക ഇടപാടുകളില്ല: അൻവർ സാദത്ത് എംഎൽഎ

Webdunia
വെള്ളി, 14 ജൂലൈ 2017 (17:21 IST)
നടന്‍ ദിലീപുമായി വര്‍ഷങ്ങളുടെ ബന്ധമാണുളളതെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ. ദിലീപുമായി താന്‍ നിരന്തരം ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പട്ട് പുറത്തു വരുന്ന വാര്‍ത്തകള്‍ ശരിയാണോയെന്ന് താന്‍ ദിലീപിനോട് പലതവണ ചോദിച്ചിട്ടുണ്ട്. എന്നാല്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ആലുവ തേവരുടെ മുന്നില്‍ വെച്ച് ദിലീപ് സത്യം ചെയ്യുകയും പള്‍സര്‍ സുനിയുമായി ബന്ധമില്ലെന്ന് ഉറപ്പിച്ച് പറയുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.
 
ഈ കേസില്‍ ദിലീപ് കുറ്റക്കാരനാണെങ്കില്‍ അദ്ദേഹത്തെ താന്‍ ന്യായീകരിക്കുന്നില്ല, അദ്ദേഹത്തിന് തക്കതായ ശിക്ഷതന്നെ ലഭിക്കണമെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു. ദിലീപുമായി തനിക്ക് ഒരുതരത്തിലുമുള്ള പണമിടപാടുകളില്ല. ആക്രമിക്കപ്പെട്ട നടിയും അവരുടെ കുടുംബവുമായും തനിക്ക് അടുത്ത ബന്ധമാണ് ഉള്ളതെന്നും എം.എൽ.എ വ്യക്തമാക്കി.തനിക്കെതിരായ ആരോപണം രാഷ്ട്രീയ പ്രേരിതമാണ്. ഇതിന്‍റെ ഭാഗമാണ് ഡി.വൈ.എഫ്.ഐ തനിക്കെതിരെ പൊലീസിൽ പരാതി നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Article