ജില്ല കമ്മിറ്റി ഓഫിസിനുനേരെ കഴിഞ്ഞ ദിവസം അർധരാത്രിയുണ്ടായ ബോംബേറില്‍ പ്രതിഷേധിച്ച് സി.പി.എം കോഴിക്കോട് ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു. വെള്ളിയാഴ്ച രാവിലെ പാർട്ടി പ്രവർത്തകർ വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് തടഞ്ഞെങ്കിലും മുതിര്‍ന്ന നേതാക്കൾ ഇടപെട്ട് വാഹനങ്ങൾ തടയരുതെന്ന നിർദേശം നൽകി.
അതേസമയം, വടകരയിൽ ആർ.എസ്.എസ്. കാര്യാലയത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് വടകര, കുറ്റ്യാടി, പേരാമ്പ്ര, നാദാപുരം, കൊയിലാണ്ടി എന്നീ നിയമസഭ മണ്ഡലങ്ങളിൽ സംഘപരിവാർ സംഘടനകളും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറു മണിമുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.