പണം നല്‍കിയാന്‍ നിയമനം; കൊടുങ്ങല്ലൂര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ പേരില്‍ വ്യാജ സന്ദേശം

രേണുക വേണു

ശനി, 29 ജൂണ്‍ 2024 (15:23 IST)
പണം നല്‍കിയാല്‍ നിയമനം നല്‍കാമെന്ന് വാട്സാപ്പിലും ഫോണിലും ചിലര്‍ സന്ദേശം നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍, ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങാതെ ഉദ്യോഗാര്‍ഥികള്‍ ശ്രദ്ധിക്കണമെന്ന് കൊടുങ്ങല്ലൂര്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഈ തട്ടിപ്പിന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ പേര് ദുരുപയോഗം ചെയ്യുന്നതായി അറിഞ്ഞാല്‍, വിവരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ അറിയിക്കാനും നിര്‍ദേശിച്ചു. ഫോണ്‍: 0480 2808060, ഇമെയില്‍: [email protected]
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍