കേരളത്തിലെ ജനങ്ങളെ അവഹേളിക്കുന്ന വിധത്തിൽ വ്യാജ പ്രചാരണം നടത്തി സ്വന്തം അക്രമം മൂടിവെക്കാനുള്ള അപഹാസ്യമായ ശ്രമത്തിൽ നിന്ന് ബി ജെ പി പിന്മാറണം: പിണറായി വിജയൻ
കേരളവുമായി ബന്ധപ്പെട്ട് ബി ജെ പി ദേശീയ നേതാക്കൾ നടത്തുന്ന പ്രസ്താവനകളിൽ ജാഗ്രത പാലിക്കണമെന്ന് നിയുക്ത കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. കേരളത്തിലെ ജനവിധി അംഗീകരിക്കാനുള്ള സഹിഷ്ണുത നഷ്ടപ്പെട്ടതിനാലാണ് കേരളത്തിലും ഡല്‍ഹിയിലും അക്രമത്തിന്റെ മാര്‍ഗത്തിലേക്ക് ബി ജെ പി തിരിഞ്ഞതെന്നും പിണറായി കുറ്റപ്പെടുത്തി. കേരളത്തിലെ ജനങ്ങളെ അവഹേളിക്കുന്ന വിധത്തില്‍ വ്യാജ പ്രചാരണം നടത്തി സ്വന്തം അക്രമം മൂടിവെക്കാനുള്ള അപഹാസ്യമായ ശ്രമത്തില്‍ നിന്ന് പിന്മാറാനും ജനാധിപത്യ വിരുദ്ധ മാര്‍ഗങ്ങള്‍ വെടിയാനും ബി ജെ പി നേതൃത്വം തയ്യാറാകണമെന്നും പിണറായി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
Statements from national level leaders of BJP should not be intended to create tension in the State and negative emotions amongst its citizens. കേന്ദ്ര ഭരണ കക്ഷി എന്ന നിലയിലുള്ള ഉത്തരവാദിത്തം ബി ജെ പി കാണിക്കണം. കേരളത്തിലെ ജനവിധി അംഗീകരിക്കാനുള്ള സഹിഷ്ണുത നഷ്ടപ്പെട്ടതിനാലാണ് കേരളത്തിലും ഡൽഹിയിലും അക്രമത്തിന്റെ മാർഗത്തിലേക്ക് ബി ജെ പി തിരിഞ്ഞത്.
ധർമ്മടം മണ്ഡലത്തിൽ വിജയാഹ്ലാദ പ്രകടനം നടത്തിയ കുട്ടികളടക്കമുള്ളവര്‍ക്ക് നേരെ ആർ എസ് എസ് വോട്ടെണ്ണൽ നാളിൽ നടത്തിയ ആക്രമണത്തിൽ രവീന്ദ്രൻ എന്ന എൽ ഡി എഫ് പ്രവർത്തകൻ കൊല്ലപ്പെട്ടതാണ്. അന്നു മുതൽ സംസ്ഥാനത്തിന്റെ പല മേഖലകളിലും ആർ എസ് എസ് അക്രമം അഴിച്ചു വിടുന്നു. അത് മറച്ചു വെച്ചാണ് "സി പി ഐ എം അക്രമം" എന്ന വ്യാജ ആരോപണവുമായി കേന്ദ്ര മന്ത്രി രംഗത്ത് വന്നത്. ഇന്ന് സി പി ഐ എം ആസ്ഥാനത്തിനു മുന്നിൽ നടത്തിയ അതിക്രമങ്ങൾ ജനാധിപത്യ സമൂഹത്തിനു അംഗീകരിക്കാനാവാത്ത അസഹിഷ്ണുതാ പ്രകടനമാണ്.
കേരളത്തിലെ ജനങ്ങളെ അവഹേളിക്കുന്ന വിധത്തിൽ വ്യാജ പ്രചാരണം നടത്തി സ്വന്തം അക്രമം മൂടിവെക്കാനുള്ള അപഹാസ്യമായ ശ്രമത്തിൽ നിന്ന് പിന്മാറാനും ജനാധിപത്യ വിരുദ്ധ മാർഗങ്ങൾ വെടിയാനും ബി ജെ പി നേതൃത്വം തയാറാകണം..Lets respect the mandate given by people of Kerala and have a healthy level of political discourse with mutual respect leading to peace and public welfare.