ഒടുവില്‍ പുതുക്കിയ കെപിസിസി പട്ടികയ്ക്ക് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അതോറിറ്റിയുടെ അംഗീകാരം. പുതിയ പട്ടിക അനുസരിച്ചുള്ള കെപിസിസി ജനറല്‍ ബോഡിയുടെ അടിയന്തരയോഗം ഇന്ന് രാവിലെ ഇന്ദിരാ ഭവനിൽ ചേരും. ഇന്നുചേരുന്ന യോഗത്തിൽ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ എഐസിസി പ്രസിഡന്റിന് അധികാരം നൽകി പ്രമേയവും പാസാക്കും.
വട്ടിയൂര്‍ക്കാവില്‍ നിന്ന് ശശി തരൂരിനെയും എഴുകോണില്‍ നിന്ന് പി.സി.വിഷ്ണുനാഥിനെയും ഉള്‍പ്പെടുത്തിയതടക്കം തിരുത്തല്‍ വരുത്തിയ പട്ടികയില്‍ വിശാല ഐ ഗ്രൂപ്പിന് നേരിയ മുന്തൂക്കമുണ്ടെന്നതും ശ്രദ്ധേയമാണ്. 35 എഐസിസി അംഗങ്ങളെയും ഇനി തെരഞ്ഞെടുക്കേണ്ടതുണ്ട്. എന്നാൽ, ഇന്ന് എഐസിസി അംഗങ്ങളുടെ തെരഞ്ഞെടുപ്പു നടക്കാൻ സാധ്യതയില്ലെന്നാണ് വിവരം.