ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടം; ഡിസംബര്‍ 9നും 14നും വോട്ടെടുപ്പ് - തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നു

ബുധന്‍, 25 ഒക്‌ടോബര്‍ 2017 (13:40 IST)
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളായി നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഡിസംബർ ഒമ്പതിനും 14നുമായി രണ്ടു ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ 18ന് തുടങ്ങുമെന്നും 19ന് ഫലങ്ങള്‍ അറിയുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നുവെന്നും തീയതി പ്രഖ്യാപിച്ചുകൊണ്ട് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ അചൽ കുമാർ ജ്യോതി അറിയിച്ചു. തെരഞ്ഞെടുപ്പില്‍ എല്ലാ ബൂത്തുകളിലും വിവിപാറ്റ് യന്ത്രം ഉപയോഗിക്കും. സംസ്ഥാനത്ത് 50128 പോളിംഗ് ബൂത്തുകളാണ് ഉണ്ടാകുക.

അതേസമയം, വോട്ടു ശതമാനത്തിൽ കുറവുണ്ടാകുമെങ്കിലും സംസ്ഥാനത്ത് ബിജെപി ഭരണം നിലനിര്‍ത്തുമെന്ന് ഇന്ത്യാ ടുഡെ നടത്തിയ സര്‍വേഫലത്തില്‍ വ്യക്തമാക്കിയിരുന്നു. ബിജെപി 115 മുതൽ 125 സീറ്റുവരെ നേടുമെന്നും 57 മുതൽ 65 സീറ്റുവരെ നേടാനെ കോൺഗ്രസിന് കഴിയുകയുള്ളൂവെന്നും സർവെയില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍