മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതു സര്‍ക്കാറിനെയും വിമര്‍ശിച്ച് പിസി ജോര്‍ജ് എംഎല്‍എ. മുഖ്യമന്ത്രിയില്‍ ഒരു പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ആ പ്രതീക്ഷകളെല്ലാം അസ്ഥാനത്തായ അവസ്ഥയാണുള്ളത്. താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നാണംകെട്ട സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നതെന്നും പിസി ജോര്‍ജ് പറഞ്ഞു.
വ്യക്തിപരമായി പറഞ്ഞാല്‍ സത്യസന്ധനും നീതിമാനുമാണ് പിണറായി വിജയന്. ഉറച്ച നിലപാടുകളാണ് അദ്ദേഹത്തിനുള്ളത്. അത്തരത്തിലുള്ള പിണറായിക്ക് കഴിഞ്ഞ ഒരു വര്‍ഷമായി എന്ത് പറ്റിയെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. ഇടതുപക്ഷ സര്‍ക്കാരില്‍ ഏക പ്രതീക്ഷയുള്ളത് ധനമന്ത്രി തോമസ് ഐസക്കില്‍ മാത്രമാണ്. വികസനകാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഐസക്കിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ച്ച എന്ന രീതിയില്‍ തന്നെയാണ് പിണറായി സര്‍ക്കാരിന്റെയും പ്രവര്‍ത്തനം. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രവര്‍ത്തനത്തില്‍ അല്പം കൂടി വേഗതയുള്ളതായാണ് താന്‍ വിലയിരുത്തുന്നത്. ഉദ്യോഗസ്ഥരെ നിലയ്ക്ക് നിര്‍ത്താന്‍ സാധിക്കാത്തതും ഭരിക്കുന്ന മുന്നണികള്‍ തമ്മില്‍ പോലും യോജിപ്പില്ലാത്തതും പരിഹാസ്യമാണെന്നു പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു.