ഉമ്മന്‍‌ചാണ്ടി സര്‍ക്കാരിന്റെ അഴിമതി ഭരണത്തിന് ജനങ്ങള്‍ നല്‍കിയ മറുപടിയാണ് കോണ്‍ഗ്രസിനേറ്റ കനത്ത തോല്‍‌‌വി: വി എസ് അച്ചുതാനന്ദന്‍

Webdunia
വ്യാഴം, 19 മെയ് 2016 (13:16 IST)
ഉമ്മന്‍‌ചാണ്ടിയുടെ അഴിമതി ഭരണത്തിന് ജനങ്ങള്‍ നല്‍കിയ മറുപടിയാണ് കോണ്‍ഗ്രസിനേറ്റ കനത്ത തോല്‍‌വിയെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍.
 
സ്ത്രീകള്‍ക്കും അമ്മമാര്‍ക്കും എതിരെ നടന്ന ആക്രമണങ്ങള്‍ക്ക് അവര്‍ നല്‍കിയ മറുപടിയാണ് കോണ്‍ഗ്രസിന്റെ തോല്‍‌വി. അതിന് അവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്നും വി എസ് പറഞ്ഞു.
 
കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ജനദ്രോഹ നയമാണ് ഉമ്മന്‍‌ചാണ്ടി സര്‍ക്കാറും പിന്‍‌തുടര്‍ന്നത്. സംസ്ഥാനത്ത് പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ബി ജെ പിക്കായി വോട്ട് മറിച്ചു. കുറേയേറെ മണ്ഡലങ്ങളില്‍ ബി ജെ പി രണ്ടാം സ്ഥാനത്ത് എത്തിയത് ഈ വോട്ട് കച്ചവടം കാരണമാണെന്നും വി എസ് കുറ്റപ്പെടുത്തി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article