നിയമസഭാ തെരഞ്ഞെടുപ്പ് ഫലസൂചനകള്‍ അറിഞ്ഞുതുടങ്ങിയപ്പോള്‍ അരുവിക്കരയില്‍ സിറ്റിംഗ് എല്‍ എല്‍ എ ശബരീനാഥന്‍ മുന്നിലാണ്. തൃപ്പൂണിത്തുറയില്‍ കെ ബാബു മുന്നിലാണ്.
സംസ്ഥാനത്ത് ബി ജെ പി അക്കൌണ്ട് തുറക്കുമോ? വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ മുതല്‍ നേമം മണ്ഡലത്തില്‍ ഒ രാജഗോപാല്‍ മുന്നിലാണ്. പാലക്കാട് ശോഭാ സുരേന്ദ്രനും മുന്നിലാണ്.
കോന്നിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശും ഇരിക്കൂറില്‍ കെ സി ജോസഫും മുന്നിലാണ്.
എന്നാല്‍ കണ്ണൂര്‍ ജില്ലയില്‍ ഇരിക്കൂറില്‍ മാത്രമാണ് യു ഡി എഫിന് മുന്നേറ്റം. കണ്ണൂര്‍ മണ്ഡലത്തില്‍ കടന്നപ്പള്ളി മുന്നിലാണ്. തലശ്ശേരിയില്‍ സി പി എം സ്ഥാനാര്‍ത്ഥി എ എം ഷംസീര്‍ മുന്നിലാണ്.
കല്യാശേരിയില്‍ ടി വി രാജേഷ് 1400 വോട്ടിന് മുന്നിലാണ്. പാലക്കാട് ഷാഫി പറമ്പില്‍ മുമ്പിലാണ്. മാനന്തവാടിയില്‍ പി കെ ജയലക്‍ഷ്മി പിന്നിലാണ്.