കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട്
താരസംഘടനയായ അമ്മയില്‍ നടക്കുന്നത് വിഭാഗീയത തന്നെയെന്ന് റിപ്പോർട്ടുകൾ. ദിലീപ് കേസുമായി ബന്ധപ്പെട്ട് പൃഥ്വിയ്ക്കും മമ്മൂട്ടിക്കുമെതിരെ ഗുരുതര ആരോപണവുമായി നടൻ ഗണേഷ് കുമാർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, എം എൽ എയും നടനുമായ മുകേഷും പരസ്യമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്.
ഇന്നസെന്റ്, മമ്മൂട്ടി, മോഹന്‍ലാല്‍, ഗണേഷ് കുമാര്‍, മുകേഷ്, ഇടവേള ബാബു തുടങ്ങിയവരാണ് സംഘടനയിലെ പ്രധാനപ്പെട്ട പല തീരുമാനങ്ങളുമെടുക്കുന്നത്. എന്നാൽ, മുതിർന്ന താരങ്ങളെ കടത്തിവെട്ടി യുവതാരങ്ങൾ അടുത്തിടെ എടുത്ത തീരുമാനങ്ങൾ സംഘടനാപിളർപ്പിലേക്കാണെന്ന് ചൂണ്ടിക്കാട്ടുന്നു.
അമ്മയെ പൊളിക്കാന്‍ ഇടത് വിരുദ്ധര്‍ ശ്രമിക്കുന്നുവെന്ന് മുകേഷ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ബിജെപി എംപിയായ സുരേഷ് ഗോപിയെ ലക്ഷ്യംവെച്ചാണെന്ന് മുകേഷ് ഇങ്ങനെ പറഞ്ഞതെന്ന് ചില നടന്മാര് പറയുന്നു. നടീനടന്മാര്ക്കുള്ള അപ്രഖ്യാപിത വിലക്കും സിനിമയില്‍ നിന്നും പുറത്താക്കാനുള്ള കളികളുമെല്ലാം വരും നാളുകളില്‍ മലയാള സിനിമയെ പ്രതിസന്ധിയിലാക്കുമെന്നുമെന്നുറപ്പാണ്.