ഹൈക്കോടതി തനിക്ക് ജാമ്യം നിഷേധിച്ചുവെന്ന വാര്‍ത്ത ദിലീപ് അറിയുന്നത് ജയിലിലെ ടിവിയില്‍ നിന്നുമാണ്. ജാമ്യം കിട്ടുമെന്ന പ്രതീക്ഷ ദിലീപിനുണ്ടായിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജാമ്യം നിഷേധിച്ചെന്ന വാര്‍ത്ത ടിവിയില്‍ കണ്ടതു മുതല്‍ നിസംഗ ഭാവമായിരുന്നു ദിലീപിന്. ആരോടും ഒന്നും പറയാനില്ലാതെ ജയിലിലെ മൂലയില്‍ പോയിരുന്നു.
ആരോടും മിണ്ടാന്‍ ദിലീപ് കൂട്ടാക്കിയില്ല. തിങ്കളാഴ്ച ഉച്ചയായപ്പോള്‍ സഹോദരന്‍ അനൂപ് നടനെ കാണാന്‍ ജയിലില്‍ എത്തിയിരുന്നു. വെറും പത്ത് മിനുട്ട് മാത്രമാണ് ഇരുവരും സംസാരിച്ചത്. അമ്മയേയും മകള്‍ മീനാക്ഷിയേയും ഭാര്യ കാവ്യാ മാധവനേയും വിളിക്കാനുള്ള അനുമതി ജയില്‍ അധികൃതര്‍ നേരത്തേ അനുവാദം നല്‍കിയിരുന്നു.
ജയിലിലെ ഫോണില്‍ നിന്നും അമ്മയോടും മകളോടും ദിലീപ് സംസാരിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു.വയസായ അമ്മ ദയനീയമായി എന്ന് തിരികെ വരുമെന്ന് ചോദിച്ചു. പിന്നെയൊന്നും മിണ്ടാന്‍ ദിലീപിനായില്ല. വളരെ ക്ഷ്ടപ്പാടുകള്‍ സഹിച്ചാണ് ആ അമ്മ ഗോപാലകൃഷ്ണനെ വളര്‍ത്തിയത്. അമ്മയോട് സംസാരിച്ച ദിലീപ് മിനിട്ടുകളോളം പൊട്ടിക്കരഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന് ജാമ്യം നല്‍കാനാവില്ലെന്ന് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചാണ് വിധിച്ചത്. ദിലീപ് കേസിലെ മുഖ്യ സൂത്രധാരനാണെന്നും ജാമ്യം നല്‍കരുതെന്നുമുള്ള പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു.