കോഴിക്കോട് വേളം ചേരാപുരത്ത് അനന്തോത്ത് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകനെ കുത്തിക്കൊന്നു. പുത്തലത്ത് അസീസിന്റെ മകന്‍ നസീറുദ്ദീന്‍ (22)ആണ് മരിച്ചത്. സംഭവത്തെതുടര്‍ന്ന് പ്രദേശത്ത് പൊലിസ് ശക്തമായ കാവല്‍ ഏര്‍പ്പെടുത്തി.
സംഭവത്തിന് പിന്നില്‍ എസ്‌ഡിപിഐ പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് യൂത്ത് ലീഗ് ആരോപിച്ചു. അനന്തോത്ത് സലഫി പള്ളിക്കു സമീപമുള്ള റോഡില്‍ ഇന്ന് രാത്രി എട്ടോടെ നസീറുദ്ദീനെ ഒരു സംഘമാളുകള്‍ അക്രമിക്കുകയായിരുന്നു. സാരമായി പരുക്കേറ്റതിനെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.