പെരിന്തല്‍മണ്ണയില്‍ ജനപക്ഷയാത്രയ്ക്കിടെ പെരിന്തല്‍മണ്ണ ഉപജില്ലാ കലോല്‍സവം നിര്ത്തിവയ്പിച്ചതിനെത്തുടര്ന്ന് സംഘര്‍ഷം.
കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ ജനപക്ഷയാത്രയ്ക്കിടെ പെരിന്തല്‍മണ്ണയിലെത്തിയപ്പോഴാണ് സംഭവം നടന്നത്. സ്വീകരണ വേദിയോടു ചേര്‍ന്ന സെന്‍ട്രല്‍ യുപി സ്കൂളിലാണു കലോല്‍സവം നടന്നിരുന്നത്.
സുധീരന് പ്രസംഗിക്കുന്നതിനിടെ കോണ്‍ഗ്രസുകാര്‍ സ്കൂളിലെത്തി സ്റ്റേജിലെ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് സംഘാടകരും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി.പൊലീസെത്തി സംഭവം ശാന്തമാക്കി