തിരുവനന്തപുരത്ത് പാറോട്ടുകോണത്ത് ബൈക്ക് ലോറിയില്‍ ഇടിച്ച് യുവാവ് മരിച്ചു. പാറോട്ടുകോണം സ്വദേശി സഞ്ജു (26) ആണ് മരിച്ചത്.
റോഡില്‍ പോലീസിന്റെ വാഹന പരിശോധനയില്‍ നിന്നും രക്ഷപ്പെടുന്നതിനായി യുവാവ് അമിതവേഗത്തില്‍ പോകുന്നതിനിടെയാണ് ബൈക്ക് ലോറിയില്‍ ഇടിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി.