മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ വിവാദ പരാമര്‍ശങ്ങള്‍ക്ക് പ്രതിഷേധമായി സുരേഷ് ഗോപിയുടെ പുതിയ ചിത്രം അപ്പോത്തിക്കിരിയുടെ പ്രദര്‍ശനം യൂത്ത് കോണ്‍ഗ്രസ് തടഞ്ഞു. കോഴിക്കോട് മുക്കത്താണ് പ്രദര്‍ശനം യൂത്ത് കോണ്‍ഗ്രസുകാര്‍ തടഞ്ഞത്.
ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററിലേക്ക് പ്രകടനമായെത്തിയാണ് സിനിമ തടഞ്ഞത്. ഒരു കാരണവശാലും സുരേഷ് ഗോപിയുടെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു.
ഓരോരുത്തരുടെയും നെഞ്ചത്ത് വിമാനത്താവളം പണിയണമെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നായിരുന്നു സുരേഷ് ഗോപിയുടെ വിവാദപരാമര്‍ശം. പ്രകൃതി സംരക്ഷണത്തെക്കുറിച്ച് വിവരക്കേട് വിളിച്ചുപറയരുതെന്നും സുരേഷ് ഗോപി പറഞ്ഞു. ഇതേത്തുടര്‍ന്നാണ് സുരേഷ് ഗോപി ചിത്രങ്ങള്‍ ബഹിഷ്കരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചത്.