മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ സുരേഷ് ഗോപിയുടെ പരമാര്‍ശത്തിനെതിരേ യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. നരേന്ദ്ര മോഡിയുടെ സ്തുതി പാഠകനായ സുരേഷ് ഗോപി ഉമ്മന്‍ചാണ്ടിയെ രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്.
സിനിമയില്‍ ലഭിക്കുന്ന കൈയടി ജീവിതത്തില്‍ ലഭിക്കുമെന്ന് സുരേഷ് ഗോപി കരുതേണ്ടെന്നും ഡീന്‍ കൂട്ടിചേര്‍ത്തു. മുഖ്യമന്ത്രി പ്രകൃതി സംരക്ഷണം മറക്കുകയാണെന്നും ഓരോരുത്തരുടെയും നെഞ്ചത്ത് വിമാനത്താവളം വേണമെന്നാണ് അദ്ദേഹത്തിന്റെ നിലപാടെന്നുമായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശം.
സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിട്യൂട്ടിന്റെയും സാംസ്കാരികവകുപ്പിന്റെയും നേതൃത്വത്തില്‍ നടക്കുന്ന അക്ഷരയാത്രയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുമ്പോഴായിരുന്നു സുരേഷ്ഗോപിയുടെ പരാമര്‍ശം.