പതിനാറുകാരിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് യുവാവിനെ കിളിമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മണമ്പൂര്‍ കവലയൂര്‍ പാറത്തുകോണം തെക്കതില്‍ വീട്ടില്‍ അനു എന്ന അനീഷ് കുമാറാണു (22) പൊലീസ് വലയിലായത്.
2014 സെപ്തംബര്‍ 6 നാണു അനീഷ് കുമാര്‍ അകന്ന ബന്ധുവും സ്കൂള്‍ വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടിയെ വശീകരിച്ച് പീഡിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് കേസ് വന്നപ്പോള്‍ ഇയാള്‍ കണ്ണൂരിലേക്ക് ഒളിച്ചോടുകയായിരുന്നു.
കണ്ണൂരില്‍ ഇയാള്‍ മേശിരിപ്പണിക്കാരനായാണു ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇയാളെ ഒളിവില്‍ പാര്‍ക്കാന്‍ സഹായിച്ചവരെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കിളിമാനൂര്‍ സി.ഐ എസ്.ഷാജി, എസ്.ഐ മാരായ നാസര്‍, സതീഷ് എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണ് പ്രതിയെ വലയിലാക്കിയത്.