പുറത്തിറങ്ങാനിരിക്കുന്ന നോവലിന്റെ പേരില്‍ യുവ സാഹിത്യകാരന്‍ പി ജിംഷാറിന് നേരെ ആക്രമണം. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ പെരുമ്പിലാവിന് സമീപം കുറ്റനാട് വെച്ചാണ് അഞ്ജാത സംഘം മര്‍ദ്ദിച്ചത്. ഡിസി ബുക്‌സ് പുറത്തിറക്കുന്ന ജംഷാറിന്റെ നോവല്‍ '' പടച്ചോന്റെ ചിത്രപ്രദര്‍ശനം'ത്തിന്റെ പേരില്‍ ജിംഷാറിന് നേരെ ഭീഷണിയുണ്ടായിരുന്നു.