ചവറയില്‍ വാഹനാപകടത്തില്‍ യുവനടന്‍ മരിച്ചു; അഭിനയിച്ച സിനിമയിലെ അതേ ക്ലൈമാക്‌സ്

ശ്രീനു എസ്

ശനി, 30 മെയ് 2020 (11:41 IST)
ചവറയിലെ വാഹനാപകടത്തില്‍ യുവനടന്‍ മരിച്ചു. ചവറ ഭരണിക്കാവ് പിജെ ഹൗസില്‍ ഗോഡ് ഫ്രേ(37) ആണ് മരിച്ചത്. വീട്ടിലേക്ക് മടങ്ങും വഴി ഗോഡ് ഫ്രേ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് ബൈപാസ് റോഡിനു സമീപത്തെ മതിലില്‍ ഇടിക്കുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ദ ലവേഴ്‌സ് എന്ന സിനിമയിലെ നായകനായിരുന്നു ഗോഡ് ഫ്രേ. താന്‍ അഭിനയിച്ച സിനിമയിലെ അവസാന രംഗം പോലെയായിരുന്നു ഗോഡ് ഫ്രേയുടെ ജീവിതത്തിലും സംഭവിച്ചത്. 
 
സിനിമയില്‍ ഗോഡ് ഫ്രേയെ ആംബുലന്‍സില്‍ കൊണ്ടുവന്ന അതേ ഡ്രൈവര്‍ തന്നെയായിരുന്നു ജീവിതത്തിലും ഗോഡ് ഫ്രേയുടെ ആംബുലന്‍സ് ഓട്ടിച്ചത്. അപകടത്തില്‍ ഹെല്‍മറ്റ് തകര്‍ന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വിദേശത്ത് ജയ്ഹിന്ദ് ചാനലിലും ചവറയിലെ സ്വകാര്യ ചാനലിലും ക്യാമറാമാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എഡിറ്റിങ് രംഗത്തും ഗോഡ് ഫ്രേ സജീവമായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍