കെ ഫോൺ ഡിസംബറിൽ തന്നെ പൂർത്തിയാകും, പദ്ധതി യാഥാർത്ഥ്യമാക്കുന്നത് കെഎസ്ഇ‌ബിയുമായി കൈകോർത്ത്

ശനി, 30 മെയ് 2020 (07:39 IST)
സംസ്ഥാനത്ത് ഉടനീളം ശക്തവും വേഗതയുമേറിയ ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തിൽ ആരംഭിച്ച കെ ഫോൺ പദ്ധതി ഡിസംബറിൽ യാഥാർത്ഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.54,000 കിലോമീറ്റർ ലോകോത്തര നിലവാരത്തിലുള്ള ഒപ്ടിക്കൽ ഫൈബ‌ർ ശൃംഖലയിലൂടെ 10 എംബിപിഎസ് മുതൽ ഒരു ജിബിപിഎസ് വേഗത്തിൽ സംസ്ഥാനത്തുടനീളം ഇന്റർനെറ്റ് ലഭ്യമാക്കാനാണ് പദ്ധതി. സംസ്ഥാനത്തെ 20 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്ക് സേവനം സൗജന്യമായിരിക്കുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു.സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ ഇന്റർനെറ്റ് സൗകര്യം നൽകുവാനാണ് പദ്ധതിയിലൂടെ ശ്രമിക്കുന്നത്. 
 
1500 കോടിയാണ് പദ്ധതിയുടെ ചിലവ്.ഇന്റർനെറ്റിനുള്ള അവകാശം പൗരന്മാരുടെ അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ഇതിന്റെ ഭാഗമായാണ് പാവപ്പെട്ടവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് താങ്ങാവുന്ന നിരക്കിലും ഗുണമേന്മയുള്ള ഇന്റർനെറ്റും ലഭ്യമാക്കാൻ പദ്ധതി ആരംഭിച്ചത്.ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇത്തരമൊരു പദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് കമ്പനിയും കെഎസ്ഇബിയും യോജിച്ചാണ് കെ ഫോൺ നടപ്പിലാക്കുക.കെഎസ്ഇബി ലൈനിലൂടെ ഒപ്ടിക്കൽ കേബിൾ ഉപഭോക്താക്കളിലേക്ക് എത്തുന്നത്.ഭാരത് ഇലക്ട്രോണിക് ലിമിറ്റഡിനാണ് പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ നടത്താനുള്ള കരാർ.കൊച്ചി  378  കെഎസ്ഇബി സബ്സ്റ്റേഷനുകൾ വഴിയായിരിക്കും സേവനദാതാക്കൾക്ക്  കെ ഫോൺ ശൃംഖലയിലേക്ക് പ്രവേശിക്കാനാവുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍