സംസ്ഥാനത്ത് സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസിന്റെ സമയക്രമം അടുത്ത ആഴ്‌ച പുറത്തിറങ്ങും

ഞായര്‍, 24 മെയ് 2020 (11:27 IST)
സംസ്ഥാനത്ത് സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ഓൺലൈൻ ക്ലാസിന്റെ സമയക്രമം അടുത്തയാഴ്‌ച പുറത്തിറങ്ങും.ടി വി, ഇന്റർനെറ്റ് സൗകര്യമില്ലാത്തവരെ സ്കൂളുകളിൽ എത്തിച്ച് ഓൺലൈനായി ക്ലാസ് കേൾപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്, ഹൈസ്കൂൾ മുതലുള്ള വിദ്യാർത്ഥികൾക്ക് ദിവസം രണ്ട് മണിക്കൂറെങ്കിലും ക്ലാസ് ഉറപ്പാക്കാനാണ് ശ്രമം.
 
ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് തിരിയുന്ന പക്ഷം സംസ്ഥാനത്തെ 40 ലക്ഷത്തോളം വിദ്യാർത്ഥികളെയാണ് ഓൺലൈനായി പഠിപ്പിക്കേണ്ടി വരിക.ഓൺലൈൻ ക്ലാസുകൾ ഒരുക്കാൻ സർക്കാരിന്റെ പ്രധാന ആശ്രയം കൈറ്റിന് കീഴിലുളള വിക്ടേഴ്സ് ചാനലാണ്. ടിവിയിലൂടെയും യൂട്യൂബിലൂടെയും സമഗ്രശിക്ഷ പോർട്ടൽ വഴിയും ക്ലാസുകൾ കാണാം. അര മണിക്കൂറായിരിക്കും ക്ലാസിന്റെ ദൈർഘ്യം.
 
ഒന്നാം ക്ലാസുകാർക്കും പ്ലസ് വൺ കാർക്കും ക്ലാസുകളുണ്ടാവില്ല.പ്ലസ്ടുക്കാർക്കും പത്താംക്ലാസുകാർക്കും ദിവസം നാലോ അഞ്ചോ വിഷയങ്ങളിൽ ക്ലാസ് ഉറപ്പിക്കും. എൽപി ക്ലാസുകാർക്ക് ഒരു ദിവസം ഒരു ക്ലാസ് മാത്രമാകും ഉണ്ടാവുക, കുട്ടികൾ ഓൺലൈനിൽ ക്ലാസ് കേൾക്കുന്നുണ്ടോയെന്ന് അതാത് ക്ലാസ് ടീച്ചർമാരാണ് ഉറപ്പിക്കേണ്ടത്. കുട്ടികൾക്ക് സംവദിക്കാൻ അവസരമില്ല എന്നതാണ് ഓൺലൈൻ പഠനത്തിന്റെ പ്രധാന പോരായ്‌മ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍