ശബരിമലയിലും അയോധ്യ മാതൃകയില്‍ പ്രക്ഷോഭം വേണം: യോഗി ആദിത്യനാഥ്

Webdunia
വ്യാഴം, 14 ഫെബ്രുവരി 2019 (19:43 IST)
ശബരിമല യുവതീപ്രവേശനത്തില്‍ അയോധ്യ മാതൃകയില്‍ പ്രക്ഷോഭം വേണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

അയോധ്യയിലും ശബരിമലയിലും ഹിന്ദുക്കളെ അപമാനിക്കാൻ ശ്രമം നടക്കുന്നു. അയോധ്യ പോലെ പ്രധാനമാണ് ശബരിമലയും. സുപ്രീംകോടതി വിധി വിശ്വാസികള്‍ക്ക് എതിരാണെന്നും യോഗി പറഞ്ഞു.

ശബരിമല സമരത്തില്‍ തന്റെ പൂര്‍ണപിന്തുണയുണ്ട്. അയ്യപ്പന്റെ ജന്മഭൂമിയില്‍ എത്താന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത് പത്തനംതിട്ടയില്‍ സംസാരിക്കവെ യോഗി ആദിത്യനാഥ് വ്യക്തമാക്കി.  

തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, പത്തനംതിട്ട മണ്ഡലങ്ങളിലെ ചുമതലക്കാരുടെ യോഗത്തിലാണ്​യോഗി ആദിത്യനാഥ് ആദ്യം​പങ്കെടുത്തത്​. തുടർന്ന് പത്തനംതിട്ട മണ്ഡലത്തിലെ ബൂത്ത് തല ഭാരവാഹികളുടെ യോഗത്തിലും അദ്ദേഹം പങ്കെടുക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article