കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത: ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Webdunia
ഞായര്‍, 5 ജൂലൈ 2020 (16:39 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് ചിലയിടങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യത. ആറ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്,കണ്ണൂർ,കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളില്‍ നാളെ എല്ലോ അലർട്ട് ആയിരിക്കും.
 
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലീമീറ്റര്‍ മുതൽ 115.5 മില്ലീമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ,നദിക്കരയിൽ താമസിക്കുന്നവർ, കടലാക്രമണമുണ്ടാകാൻ സാധ്യതയുള്ള ഇടങ്ങളിൽ താമസിക്കുന്നവർ എന്നിവർ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article