പ്രശസ്ത എഴുത്തുകാരി അഷിത വിടവാങ്ങി

ബുധന്‍, 27 മാര്‍ച്ച് 2019 (07:58 IST)
മലയാള സാഹിത്യത്തില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത സാഹിത്യകാരി അഷിത വിടവാങ്ങി. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ രാത്രി ഒന്നിനായിരുന്നു അന്ത്യം. 63 വയസുകാരിയായിരുന്ന അഷിത അര്‍ബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.  
 
പരിഭാഷയിലൂടെ മറ്റു ഭാഷാസാഹിത്യം മലയാളത്തിനു പരിചയപ്പെടുത്തുന്നതിൽ അഷിത വഹിച്ച പങ്ക് വലുതാണ്. 1956 ഏപ്രില്‍ 5 ന് തൃശൂര്‍ ജില്ലയിലെ പഴയന്നൂരില്‍ ജനിച്ച അഷിത സ്‌കൂള്‍ വിദ്യാഭ്യാസം നടത്തിയത് മുംബൈയിലും ഡല്‍ഹിയിലുമാണ്.  
 
വിസ്മയചിത്രങ്ങള്‍,അപൂര്‍ണവിരാമങ്ങള്‍,നിലാവിന്റെ നാട്ടില്‍, ഒരു സ്തീയും പറയാത്തത്, അഷിതയുടെ കഥകള്‍, പദവിന്യാസങ്ങള്‍, എന്നിവയാണ് പ്രധാനകൃതികള്‍. കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥാ പുരസ്‌കാരം (2015), ഇടശ്ശേരി പുരസ്‌കാരം, ലളിതാംബിക അന്തര്‍ജനം സ്മാരക സാഹിത്യ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍