ബാർ കേസ് അന്വേഷിച്ചത് സത്യസന്ധമായിട്ടാണെന്ന് വിൻസൺ എം പോൾ

Webdunia
വെള്ളി, 9 ഒക്‌ടോബര്‍ 2015 (17:37 IST)
ബാർ കേസ് അന്വേഷിച്ചത് സത്യസന്ധമായിട്ടാണെന്ന് വിജിലൻസ് ഡയറക്ടർ വിൻസൺ എം പോൾ.  ബാർ കോഴക്കേസിൽ ഒരു തരത്തിലുള്ള തിരിച്ചടിയുമുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ബാർ കേസ് അന്വേഷിച്ചത് സത്യസന്ധമായിട്ടാണ്.നിയമം അനുസരിച്ചും വസ്തുതകൾക്കനുസരിച്ചുമാണ് കേസ് അന്വേഷിച്ചത്. അല്ലാതെ കയ്യടി നേടാനല്ല അദ്ദേഹം പറഞ്ഞു.കൺസ്യൂമർഫെഡിലെ അഴിമതിയുമായി ബന്ധപ്പെട്ട് ക്വിക്ക് വെരിഫിക്കേഷൻ തുടങ്ങിയെന്നും വിൻസൺ.എം.പോൾ പറഞ്ഞു.

 നേരത്തെ ബാര്‍കോഴ കേസില്‍ ധനമന്ത്രി കെ.എം മാണിയെ കുറ്റവിമുകത്‍നാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി നേരത്തെ പറഞ്ഞിരുന്നു.