വില്ല്യം രാജകുമാരന്റെയും കേയ്റ്റ് മിഡില്‍ടണിന്റെയും മകള്‍ ഷാര്‍ലറ്റിന്റെ ചിത്രങ്ങള്‍ വൈറലാകുന്നു. ഷാര്‍ലറ്റിന്റെ ഒന്നാം പിറന്നാള്‍ ദിനത്തിന്റെ തലേദിവസം കൊട്ടാരത്തില്‍ നടന്ന ആഘോഷത്തിനിടെ കേയ്റ്റ് പകര്‍ത്തിയ ചിത്രങ്ങള്‍ കെന്‍സിങ്ടണ്‍ പാലസിന്റെ ഒഫിഷ്യല്‍ ട്വിറ്റര്‍ പേജിലുടെ പുറത്തുവന്നതോടെയാണ് ചിത്രങ്ങള്‍ മാധ്യമങ്ങള്‍ ആഘോഷിച്ചത്.
പിറന്നാള്‍ ആഘോഷിക്കുന്ന ഷര്ലെറ്റിന് ഏവരുടെയും പ്രാര്‍ഥന ഉണ്ടാകണമെന്ന് പറഞ്ഞാണ് കേയ്റ്റ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. പിന്നാലെ, ചുവന്നു തുടുത്ത കവിളുകളും നക്ഷത്ര കണ്ണുകളും സുന്ദരമായ ചിരികളുമുള്ള ഷാര്‍ലറ്റിന്റെ ചിത്രങ്ങള്‍ അതിവേഗം വൈറലാകുകയും ചെയ്തു.
ഷാര്‍ലറ്റിന്റെ ചിത്രങ്ങള്‍ ഇതിനു മുമ്പ് രണ്ടു തവണ മാത്രമാണ് പുറത്ത് വിട്ടിരുന്നത്. രാജകുടുംബത്തിന്റെയോ കുട്ടികളുടെയോ ചിത്രങ്ങള്‍ സാധാരണയായി പുറത്തു വിടാറില്ല. എന്നാല്‍, ഇത്തവണ കേയ്റ്റ് മകളുടെ ചിത്രങ്ങള്‍ എല്ലാവര്ക്കും കാണുന്നതിനായി നല്‍കുകയായിരുന്നു. 2015 മെയ് രണ്ടിനായിരുന്നു വില്യം- കേയ്റ്റ് ദമ്പതികള്‍ക്ക് കുഞ്ഞുമകള്‍ ഷാര്‍ലറ്റ് ജനിച്ചത്. കുഞ്ഞു രാജകുമാരന് ജോര്‍ജിന്റെ തനി പകര്‍പ്പാണ് കുഞ്ഞുപെങ്ങള്‍.