സമ്പാദനക്കേസില്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജിനെ സസ്പെന്‍ഡ് ചെയ്യുവാന്‍ വിജിലന്‍സ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും. അതിനിടെസൂരജിന്റെ ബാങ്ക് അക്കൌണ്ടുകളുടെ പരിശോധന വിജിലന്‍സ് ഇന്ന് ആരംഭിക്കും. സൂരജിന്റെ 10 ബാങ്ക് അക്കൌണ്ടുകളുടെ രേഖ വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. ബുധനാഴ്ച നടന്ന തെളിവെടുപ്പ് രാത്രി വൈകിയാണ് അവസാനിച്ചത്.
നേരത്തെ സൂരജിന്റെ എറണാകുളത്തേയും തിരുവനന്തപുരത്തെ വീട്ടിലും ഓഫീസിലും വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപവിവരങ്ങള്‍ കണ്ടെടുത്തു. ബിനാമി പേരിലും ബന്ധുക്കളുടെ പേരിലുമുള്ള നിക്ഷേപവും കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് 15 ലക്ഷം രൂപയും കണ്ടെടുത്തിരുന്നു. ഇതുകൂടാതെ തിരുവനന്തപുരത്തും കൊച്ചിയിലും ഫ്ളാറ്റ് വാങ്ങിയതായും കണ്ടെത്തിയിരുന്നു.