ബാലകൃഷ്ണപിളളയെ പുറത്താക്കി രക്തസാക്ഷി പരിവേഷം നല്‍കാനില്ലെന്ന് കെഎം മാണി. കേരള കോണ്‍ഗ്രസ്- ബി നേതാവ് ബാലകൃഷ്ണപിള്ളയ്ക്ക് യുഡിഎഫില്‍ തുടരണമെങ്കില്‍ വിരോധമില്ല .ഇതിനാരും വിലങ്ങുതടിയല്ല കെ എം മാണി വ്യക്തമാക്കി.
വിവാദങ്ങളുടെ പേരില്‍ ആരും രക്തസാക്ഷിയാകേണ്ട കാര്യമില്ല. പുറത്താക്കി രക്തസാക്ഷിത്വം നല്‍കേണ്ട കാര്യമില്ലല്ലോയെന്നും ബാര്‍ കോഴയിടപാടില്‍ പുതിയ ആരോപണങ്ങള്‍ വരികയാണെങ്കില്‍ അപ്പോള്‍ നേരിടുമെന്നും കെ എം മാണി പറഞ്ഞു.ഇന്ന് കെ എം മാണി കൊച്ചിയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ കണ്ടിരുന്നു.