ക്രൈസ്തവ ദേവാലയം കത്തിനശിച്ച സംഭവം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് രാജ്നാഥ് സിംഗ്

Webdunia
ബുധന്‍, 3 ഡിസം‌ബര്‍ 2014 (14:57 IST)
കിഴക്കന്‍ ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡനില്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി കത്തി നശിച്ച സ്വതന്ത്ര അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പ്രത്യേക അന്വേഷണസംഘം രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. 
 
സംഭവത്തില്‍ നേരത്തെ പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്. അന്വേഷണ സംഘത്തില്‍ ക്രൈംബ്രാഞ്ച്, ഡല്‍ഹി പൊലീസ് ക്രമസമാധാനപാലന വിഭാഗം എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണുള്ളത്. പള്ളികത്തിനശിച്ചതില്‍ പുറത്തുനിന്നുള്ളവര്‍ക്ക് പങ്കുണ്ടാകാമെന്നാണ് പൊലീസ് നിഗമനം, പള്ളിയുടെ രണ്ടാം നിലയില്‍ നിന്ന് മണ്ണെണ്ണയുടെ അംശം കണ്ടെത്തിയിരുന്നു.

 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.