ബാര്‍ കോഴ: സിപിഐ വീണ്ടും കോടതിയെ സമീപിക്കുമെന്ന് പന്ന്യന്‍

Webdunia
വെള്ളി, 16 ജനുവരി 2015 (17:19 IST)
ബാര്‍ കോഴക്കേസില്‍ സിപിഐ വീണ്ടും കോടതിയെ സമീപിക്കുമെന്ന് സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. കേസ് ഇല്ലാതാക്കാന്‍ തീവ്ര ശ്രമം നടക്കുകയാണ് വിജിലന്‍സ് കേസ് രജിസ്റര്‍ ചെയ്തെങ്കിലും എന്നാല്‍ കേസിന്റെ അവസ്ഥയെന്താണെന്ന് പോലുമറിയില്ല.

ഇത് കോടതിയുടെ ശ്രദ്ധയില്‍ കോണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇതുകൂടാതെ സോളാര്‍ കമ്മീഷനു മുന്‍പില്‍ തെളിവു നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഇതുകൂടാതെ വിജിലന്‍സ് കേസില്‍ പ്രതിയായ ആള്‍ ചീഫ് സെക്രട്ടറിയായാല്‍ നാട്ടിലെ ഭരണം എങ്ങനെയായിരിക്കും അദ്ദേഹം ചോദിച്ചു.

ഇതുകൂടാതെ സിപിഐ സമ്മേളത്തോടെ സെക്രട്ടറി സ്ഥാമൊഴിയുമെന്നും എന്നാല്‍ പാര്‍ട്ടിയുടെ നേതൃനിരയില്‍ തുടര്‍ന്നും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.