കല്യാണം കഴിഞ്ഞ് അഞ്ചുപവനും അരലക്ഷവുമായി ഭാര്യ കടന്നുകളഞ്ഞു

ശനി, 7 ജൂണ്‍ 2014 (16:36 IST)
വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ഭാര്യ താലിമാല ഉള്‍പ്പടെ അഞ്ച് പവന്‍ സ്വര്‍ണവും അമ്പതിനായിരം രൂപയുമായി ഭര്‍ത്താവിനെ കബളിപ്പിച്ച് കടന്നുകളഞ്ഞു. ഓട്ടോറിക്ഷാ ഡ്രൈവറായ കുഴിമറ്റം സ്വദേശി വെള്ളൂത്തുരുത്തി  പറപ്പരപ്പറമ്പില്‍ പിഎന്‍ ശശിധരന്‍ നായരാണ് (47) പട്ടാപ്പകല്‍ സമര്‍ത്ഥമായി കബളിക്കപ്പെട്ടത്.

വിവാഹപ്രായം ഏറിയിട്ടും അവിവാഹിതനായി കഴിഞ്ഞ ശശിധരന്‍ നായര്‍  സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനുവഴങ്ങി ദിനപത്രത്തില്‍ പരസ്യം കൊടുക്കുന്നതോടെയാണ് ദൌര്‍ഭാഗ്യം അഭിഭാഷകയുടെ രൂപത്തില്‍ എത്തിയത്. പരസ്യം വന്ന അടുത്ത ദിവസം എറണാകുളത്ത് ഹൈക്കോടതിയിലെ അഭിഭാഷകയും നോട്ടറിയുമാണെന്ന് പരിചയപ്പെടുത്തിയ ശാലിനി ഫോണില്‍ ബന്ധപ്പെട്ടു. താന്‍ വിധവയാണെന്നും തനിക്കൊരു സാധാരണക്കാരനെ പുനര്‍വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും അറിയിച്ചു.

എന്നാല്‍ വെറുമൊരു ഓട്ടോഡ്രൈവറായ ശശീധരന് അഭിഭാഷകയെ വിവാഹം കഴിക്കുന്നതിനോട് ആദ്യം താല്‍പ്പര്യമില്ലായിരുന്നു. എന്നാല്‍ ഇടയ്ക്ക് രണ്ടുതവണ ചങ്ങനാശേരിയിലും ആലപ്പുഴയിലും വച്ച് കൂടിക്കാണുകയും ചെയ്തു. അപ്പോഴെല്ലാം  അഭിഭാഷകയുടേതുപോലെ വെളുത്തസാരിയും  കോളറുള്ളകറുത്ത ബ്ലൗസുമായിരുന്നു വേഷം.

ഒടുവില്‍ ശാലിനിയുടെ വാക്കുകളില്‍ മയങ്ങിയ ശശീധരന്‍ വിവാഹത്തിനു സമ്മതിച്ചു. അടുത്ത ബന്ധുവായി  ആകെയുള്ളത് ഒരു സഹോദരന്‍ മാത്രമാണെന്നും അയാള്‍ തന്റെ പുനര്‍വിവാഹത്തിന്  സമ്മതിക്കില്ലെന്നും  ശാലിനി പറഞ്ഞിരുന്നു.   സഹോദരന്‍ അറിയാതെ ഒളിച്ചോടിവന്ന് വിവാഹം ചെയ്യാമെന്നായിരുന്നു ധാരണ. വിവാഹശേഷമേ ലോക്കറിലുള്ള സ്വര്‍ണ്ണം തിരിച്ചെടുക്കാനാകൂ എന്നതുകൊണ്ട്  വിവാഹസമയത്ത് അത്യാവശ്യത്തിനുള്ള ഉരുപ്പടികള്‍ ശശിധരന്‍നായര്‍ വാങ്ങണമെന്നും  ആവശ്യപ്പെട്ടു.

ഇതനുസരിച്ച്  ചാന്നാനിക്കാട് സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് രണ്ട് ലക്ഷം രൂപ വായ്​പ എടുത്ത്  ശശിധരന്‍നായര്‍ സ്വര്‍ണ്ണവും വിവാഹ വസ്ത്രവുമുള്‍പ്പടെ വാങ്ങി.  തുടര്‍ന്ന് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം വ്യാഴാഴ്ച രാവിലെ എട്ടിന് ചങ്ങനാശേരിയില്‍ എത്തിയ ശാലിനിയെ വെള്ളാത്തുരുത്തി ക്ഷേത്രത്തില്‍ വെച്ച് താലിചാര്‍ത്തി. ശശിധരന്‍നായരുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.

വിവാഹശേഷം വൈകുന്നേരം ഔദ്യോഗിക ആവശ്യത്തിന് ആലപ്പുഴയില്‍ പോകണമെന്നും ഒരുമിച്ചു പോകാമെന്നും പറഞ്ഞ് ഇരുവരും ആലപ്പുഴയിലേക്ക് യാത്രയായി. ഭര്‍ത്താവ് വിശ്രമിക്കുന്നതിനിടെ സന്ധ്യമയക്കത്തില്‍ വധു തന്ത്രപരമായി മുങ്ങി.

വിവാഹവസ്ത്രം മാറി അഭിഭാഷകയുടെ വേഷം ധരിക്കുന്നതിനിടെ ശശിധരന്‍നായരുടെ മുറിയിലെ മേശക്കുള്ളില്‍ നിന്ന് അമ്പതിനായിരം രൂപയും ഇവര്‍ കൈക്കലാക്കിയിരുന്നു. ആലപ്പുഴ ബിച്ചില്‍വെച്ച് ഭാര്യ അപ്രത്യക്ഷയായ വിഷമത്തില്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് തന്റെ മേശവലിപ്പിലിരുന്ന പണവും നഷ്ടമായ കാര്യം നവവരന്‍ അറിയുന്നത്.

വിവാഹചിലവുള്‍പ്പടെ നല്ലൊരു തുക ശശിധരന് ചിലവായിട്ടുമുണ്ട്. ഏതായാലും  ചിങ്ങവനം,​ ആലപ്പുഴ പൊലീസ് സ്റ്റേഷനുകളില്‍ ഇദ്ദേഹം പരാതി നല്‍കിയിട്ടുണ്ട്. യാണ് അടുത്തിടെ ഒരു പ്രമുഖ പത്രത്തില്‍ പരസ്യം നല്‍കിയത്. പരസ്യം വന്നദിവസം തന്നെ

വെബ്ദുനിയ വായിക്കുക