വിദ്യാര്‍ത്ഥിനിക്ക് അശ്‌ളീല സന്ദേശം അയച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍

Webdunia
വെള്ളി, 9 സെപ്‌റ്റംബര്‍ 2022 (11:04 IST)
തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് അശ്‌ളീല സന്ദേശം അയച്ച അദ്ധ്യാപകന്‍ അറസ്റ്റിലായി. വിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്ന് വെമ്പായം നെടുവേലി ഇടുക്കുംതല എസ്.എല്‍ ഭവനില്‍ ജയകുമാറിനെയാണ് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്.
 
തുടര്‍ച്ചയായി വാട്‌സ്ആപ്പ് വഴി അശ്‌ളീല സന്ദേശം അയച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി സ്‌കൂള്‍ അധികൃതര്‍ക്കും തുടര്‍ന്ന് പോലീസിലും പരാതി നല്‍കുകയായിരുന്നു. പോലീസ് കേസെടുത്ത വിവരം അറിഞ്ഞു ജയകുമാര്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത ശേഷം മുങ്ങിയെങ്കിലും ഇയാളെ വര്‍ക്കലയിലുള്ള ഭാര്യ വീട്ടില്‍ നിന്ന് പോലീസ് പിടികൂടി.
 
ഇതിനു മുമ്പും ഇയാള്‍ക്കെതിരെ ഇത്തരം പരാതി ഉണ്ടായിട്ടുണ്ട്. സഹപ്രവര്‍ത്തകയായ അധ്യാപികയ്ക്ക് ഇത്തരം സന്ദേശങ്ങള്‍ അയച്ചതിനെതിരെ ഹയര്‍ സെക്കണ്ടറി വകുപ്പ് അന്വേഷണം നടത്തുന്നതായി അധ്യാപകര്‍ പറഞ്ഞു. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article