കേരളത്തില്‍ ഇത്രയധികം ബാറുകള്‍ എന്തിനാണെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചു. ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട് ഉടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഈ ചോദ്യം.
മദ്യ ഉപഭോഗം കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നു. എന്നാല്‍ ബാറുകളുടെ എണ്ണം കുറയ്ക്കുന്നുമില്ല. ഇതു രണ്ടുകൂടി ഒന്നിച്ചു പോവുന്നത് എങ്ങനെയാണെന്നും കോടതി ചോദിച്ചു.
എന്നാല്‍ വിനോദസഞ്ചാരം കൂടി ലക്ഷ്യമിട്ടാണ് ബാറുകള്‍ അനുവദിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. അങ്ങനെയെങ്കില്‍ ടൂറിസം കേന്ദ്രങ്ങളില്‍ മാത്രം ബാറുകള്‍ അനുവദിച്ചാല്‍ പോരെ എന്ന മറുചോദ്യം കോടതി ഉന്നയിച്ചു.