കൊല്ലം ജില്ലാ പോലീസ് മേധാവി ടി.നാരായണന്റെ നേതൃത്വത്തില്‍ 10 ന് രാത്രി ഒന്‍പത് മുതല്‍ 11 ന് പുലര്‍ച്ചെ രണ്ടു വരെ ജില്ലയില്‍ നടത്തിയ വാഹന പരിശോധനയില്‍ 263 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു. 85,300 രൂപ പിഴ ഈടാക്കി.
ജില്ലയിലെ എല്ലാ ഡിവൈ എസ്.പിമാരും, സി.ഐമാരും, എസ്.ഐമാരും പരിശോധനയില്‍ പങ്കെടുത്തു. മദ്യപിച്ചു വാഹനം ഓടിച്ചതിന് 91 കേസുകളും പുകയില ഉത്‌പന്നങ്ങള്‍ കൈവശം വച്ചതിന് 13 കേസുകളും രജിസ്റ്റര്‍ ചെയ്‌തു.
വിവിധ ക്രൈം കേസുകളില്‍ പ്രതികളായിരുന്ന ഏഴു പേരെയും പിടികിട്ടാപ്പുള്ളികളായിരുന്ന ഒന്‍പത് പേരെയും ജാമ്യമില്ലാ വാറന്റ് പ്രകാരം 105 പേരെയും ജാമ്യപ്രകാരം കോടതിയില്‍ ഹാജരാകാതിരുന്ന 36 പേരെയും അറസ്റ്റ് ചെയ്‌തു.